രണ്ടാമത് റാന്നി ഫാസ് ചലച്ചിത്രമേള ഫെബ്രുവരി 3,4 തീയതികളില്‍ റാന്നി പി.ജെ.റ്റി. ഹാളില്‍ നടത്തപ്പെടുകയാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ മേളയുടെ ഉദ്ഘാടനം ഫെബ്രുവരി 4 ന് രാവിലെ 10 മണിക്ക് ആദരണീയനായ റാന്നി എം.എല്‍.എ. ശ്രീ രാജു എബ്രഹാം നിര്‍വ്വഹിക്കും.
ചലച്ചിത്രമേളയോടനുബന്ധിച്ച്, പ്രശസ്ത സംവിധായകന് ശ്രീ ശിവപ്രസാദ്, വിഖ്യാത ഛായാഗ്രാഹകന്‍ ശ്രീ എം.ജെ.രാധാകൃഷ്ണന്, സംവിധായകന് ശ്രീ അവിരാ റെബേക്ക, സംസ്ഥാന സംഗീത-നാടക അക്കാദമി പുരസ്കാരം നേടിയ ശ്രീ കെ.എസ്.വിനോദ്, എം.ജി.സര്‍വ്വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ഒന്നാം റാങ്ക് നേടിയ കുമാരി. ചിഞ്ചു ജേക്കബ്, പോളിമര്‍ കെമസ്ട്രിയില് ഒന്നാം റാങ്ക് നേടിയ കുമാരി.നീതു പ്രദീപ് എന്നിവരെ റാന്നി ഫാസ് ആദരിക്കുന്നു.
പ്രദര്‍ശനക്രമം
2012 ഫെബ്രുവരി 3
11.00 എ.എം മോഡേണ്‍ ടൈംസ് (സംവി: ചാര്‍ലി ചാപ്ളിന്‍)
12.30 പി.എം. സൂം (സംവി: കെ.ആര്.ജയചന്ദ്രന്)
02.00 പി.എം. വൈറ്റ് ബലൂണ്‍ (സംവി: ജാഫര്‍ പനാഹി)
03.40 പി.എം. ഇന്‍ഡോര്‍ (സംവി: കെ.ജെ.സിജു)
06.25 പി.എം. ഇറിവേഴ്സിബിള്‍ (സംവി:അപ്പു എന്‍. ഭട്ടതിരി)
06.30 പി.എം. ആദാമിന്റെ മകന് അബു (സംവി:സലിം അഹമ്മദ്)
2012 ഫെബ്രുവരി 4
10.00 എ.എം. 3ജി - ദ തേര്‍ഡ് ജനറേഷന് (സംവി: റ്റിന്റോമോന് പി. വര്‍ക്കി)
10.15 എ.എം ഭേരി (സംവി: ശിവപ്രസാദ്)
12.05 പി.എം. തകരച്ചെണ്ട (സംവി: അവിര റെബേക്ക)
02.00 പി.എം. വാട്ട് ഇഫ് (സംവി: വി.കെ.പ്രകാശ്)
02.10 പി.എം. ഉള്‍ക്കടല്‍ (കെ.ജി.ജോര്‍ജ്)
07.10 പി.എം. സ്മോള്‍ ഗോഡ്സ് (സംവി.: എം. ചന്ദ്രപ്രകാശ്)
07.15 പി.എം. ഡാം 999 (സംവി. സോഹന്‍ റോയ്)
ചലച്ചിത്രമേളയിലേക്ക് സ്വാഗതം
No comments:
Post a Comment